Sunday, April 16, 2023

കുഞ്ഞുണ്ണിമാഷിന്റെ നുറുക്ക് കവിതകൾ || Kunjunni Mashum Kuttiyolum|| Kunjunni Kavithakal Lyrics

 കോവാലന്‍

കോവാലന്‍ പൂവാലന്‍

കന്നാലി വാലിന്മേല്‍ ഊഞ്ഞാലാടിക്കളിക്കുന്നു

ഞാനെന്റെ വീട്ടിലീ അടുക്കളേലമ്മേടെ

വാലില്‍ തൂങ്ങി കരയുന്നു..!!!


ഈച്ച 

കൊച്ചിയില്‍ നിന്നും കൊല്ലത്തെത്തിയ 

കുസൃതിക്കാരന്‍ പൂച്ച

കാപ്പിക്കടയില്‍ കഥകള്‍ പറഞ്ഞു

കാപ്പി കുടിച്ചുരസിച്ചു

കാപ്പി കുടിക്കാന്‍ കൂടെക്കേറിയ

കൊതിയച്ചാരന്‍ ഈച്ച

കഥകള്‍ കേട്ടുചിരിച്ചു പിന്നെ

കാപ്പിയില്‍ വീണു മരിച്ചു..!


കുഞ്ഞുണ്ണിമാഷിന്റെ നുറുക്ക് കവിതകൾ || Kunjunni Mashum Kuttiyolum|| Kunjunni Kavithakal Lyrics

  ദുഃശീലം

ചെറിയ കുറുപ്പിനു പണ്ടേയുണ്ടേ ചെറിയൊരു ദുഃശീലം

ഉറക്കമുണര്‍ന്നാല്‍ മുറുക്കു തിന്നണമെന്നൂരു ദുഃശീലം

ചെറിയ കുറുപ്പിനു പിന്നെയുമുണ്ടേ വലിയൊരു ദുഃശീലം

മുറുക്കു തിന്നാലുടനെ മുറുക്കണമെന്നൊരു ദുഃശീലം..!


മഴ


തുള്ളിക്കൊണ്ട് വരുന്നുണ്ടേ.....

തുള്ളിക്കൊരു കുടം എന്ന മഴ....

കൊള്ളാമീ മഴ, കൊള്ളരുതീ മഴ...

കൊള്ളാം കൊള്ളാം പെയ്യട്ടെ....!!! 


വായന 

വായിച്ചാല്‍ വളരും

വായിച്ചില്ലേലും വളരും

വായിച്ചുവളര്‍ന്നാല്‍ വിളയും

വായിക്കാതെ വളര്‍ന്നാല്‍ വളയും..!

കുഞ്ഞുണ്ണിമാഷിന്റെ നുറുക്ക് കവിതകൾ || Kunjunni Mashum Kuttiyolum|| Kunjunni Kavithakal Lyrics

 മലയാളം 

ആറുമലയാളിക്കു നൂറുമലയാളം

അരമലയാളിക്കുമൊരു മലയാളം

ഒരുമലയാളിക്കും മലയാളമില്ല


ഫലിതം

ഫലിതം പലതും പലരും പറയും

പലതും ഫലിതം പറയും പലരും

പലരും പറയും ഫലിതം പലതും

പറയും പലരും  പലതും ഫലിതം


പാട്ടു 

ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്

കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട്

അപ്പം തന്നാല്‍ ഇപ്പം പാടാം

ചക്കര തന്നാല്‍ പിന്നേം പാടാം..!

Thursday, March 30, 2023

അമ്മേ അമ്മേ അമ്മേ നമ്മുടെ | ഓടയിൽ നിന്ന് | Malayalam Kids songs lyrics | Amme Amma Amme Nammude

 അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും (2)

അമ്മിണിത്താരക കുഞ്ഞിന്റെ കൂടെ 

അത്താഴമുണ്ണാനെപ്പവരും (2)


ഇന്നലെ രാത്രിയും കണ്ടില്ല ഇന്നുവെളുപ്പിനും കണ്ടില്ല

ചന്ദനക്കിണ്ണവും വെണ്ണനെയ്ചോറുമായ് വന്നുവിളിക്കില്ല

അമ്മാവന്‍ വന്നു വിളിക്കില്ല (2)

(അമ്മേ അമ്മേ...)


അന്തിവിളക്കു കെടുത്താറായ് അങ്കണവാതിലടയ്ക്കാറായ്

പഞ്ചവങ്കാട്ടിലെ പഞ്ചവര്‍ണക്കിളി പാടിയുറങ്ങാറായ്

കീര്‍ത്തനം പാടിയുറങ്ങാറായ് (2)

(അമ്മേ അമ്മേ ...)


അമ്പലപ്പാവയും വേണ്ടല്ലോ കമ്പിളിത്തൊപ്പിയും വേണ്ടല്ലോ

പഞ്ചാരയുമ്മയും പുഞ്ചിരിപൂവുമായ്

എന്നെ വിളിക്കൂലേ അമ്മാവന്‍ എന്നെ വിളിക്കൂലേ (2)

(അമ്മേ അമ്മേ ...)

കുഞ്ഞുണ്ണിമാഷിന്റെ നുറുക്ക് കവിതകൾ || Kunjunni Mashum Kuttiyolum|| Kunjunni Kavithakal Lyrics

 സത്യം 

സത്യമേ ചൊല്ലാവൂ 

ധർമ്മമേ ചെയ്യാവൂ

നല്ലതേ നൽകാവൂ

വേണ്ടതേ വാങ്ങാവൂ

പൂച്ച

പൂച്ച നല്ല പൂച്ച

വൃത്തിയുള്ള പൂച്ച

പാലു വച്ച പാത്രം

വൃത്തിയാക്കി വച്ചു

ജീവിതം

മഴയും വേണം

 കുടയും വേണം 

കുടിയും വേണം

കുടിയിലൊരിത്തിരി തീയും വേണം

കരളിലൊരിത്തിരി കനിവും വേണം

കൈയിലൊരിത്തിരി കാശും വേണം 

ജീവിതം എന്നാൽ പരമാനന്ദം

ആശ

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി 
മടലടർന്നു വീണു മൂസ മലർന്നു വീണു
മടലടുപ്പിലായി മൂസ കിടപ്പിലായി!


കുഞ്ഞുണ്ണി കവിതകൾ | പൊൻ വെട്ടം | || Kunjunni Mashum Kuttiyolum|| Kunjunni Kavithakal Lyrics

 വെട്ടം വെട്ടം പൊൻ വെട്ടം 

കിഴക്ക് ഉദിക്കും പൊൻ വെട്ടം 


വെട്ടം വെട്ടം പൊൻ വെട്ടം 

മറക്കാതെ ഉണർത്തും പൊൻ വെട്ടം 


വെട്ടം വെട്ടം പൊൻ വെട്ടം 

നിത്യവും എത്തും പൊൻ വെട്ടം 


വെട്ടം വെട്ടം പൊൻ വെട്ടം 

ഏഴു അഴകുള്ളൊരു പൊൻ വെട്ടം 

Friday, September 28, 2018

ആന പാട്ടുകൾ || Aana pattukal|| Malayalam Kids Song Lyrics

ആന

ആന വരുന്നേ ആന വരുന്നേ
കുഞ്ഞയ്യപ്പന്റെ ആന വരുന്നേ

കലക്കവെള്ളവും തെറിപ്പിച്ചു
പൂവും തണ്ടും വളച്ചു ഓടിച്ചു
കുഞ്ഞയ്യപ്പന്റെ ആന വരുന്നേ

ആ മല ഈ മല
പൂമല കേറി
കുഞ്ഞയ്യപ്പന്റെ ആന വരുന്നേ

ആന

കറു കറുത്തൊരു ആന
മുഴു മുഴുത്തൊരു ആന

തുമ്പി കൈ നീട്ടി വരുന്നുണ്ടേ
തുമ്പി കൈ നീട്ടി വരുന്നുണ്ടേ

കുട്ടികളെ മാറിക്കൊള്ളു
കൊമ്പനാന വരുന്നുണ്ടേ

ഒത്തിരി വെള്ളം തുമ്പിക്കുള്ളിൽ
ഒളിച്ചു വെച്ചിട്ടുണ്ടേ

വഴിക്കു കാണുന്നവുരുടെ നേർക്ക്
വെള്ളം ചീറ്റും കണ്ടോളു

കുട്ടികളെ മാറിക്കൊള്ളു
കൊമ്പനാന വരുന്നുണ്ടേ

ആടി ആടി വരുന്നുണ്ട് ആന
പാപ്പാൻ മുകളിൽ ഇരിപ്പുണ്ടേ

ആടി ആടി വരുന്നുണ്ട് ആന
പാപ്പാൻ മുകളിൽ ഇരിപ്പുണ്ടേ

ചെവികൾ രണ്ടും നീട്ടി കൊണ്ട്
വരുന്നത് കണ്ടോ കരി വീരൻ