Thursday, March 30, 2023

കുഞ്ഞുണ്ണിമാഷിന്റെ നുറുക്ക് കവിതകൾ || Kunjunni Mashum Kuttiyolum|| Kunjunni Kavithakal Lyrics

 സത്യം 

സത്യമേ ചൊല്ലാവൂ 

ധർമ്മമേ ചെയ്യാവൂ

നല്ലതേ നൽകാവൂ

വേണ്ടതേ വാങ്ങാവൂ

പൂച്ച

പൂച്ച നല്ല പൂച്ച

വൃത്തിയുള്ള പൂച്ച

പാലു വച്ച പാത്രം

വൃത്തിയാക്കി വച്ചു

ജീവിതം

മഴയും വേണം

 കുടയും വേണം 

കുടിയും വേണം

കുടിയിലൊരിത്തിരി തീയും വേണം

കരളിലൊരിത്തിരി കനിവും വേണം

കൈയിലൊരിത്തിരി കാശും വേണം 

ജീവിതം എന്നാൽ പരമാനന്ദം

ആശ

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി 
മടലടർന്നു വീണു മൂസ മലർന്നു വീണു
മടലടുപ്പിലായി മൂസ കിടപ്പിലായി!


No comments:

Post a Comment