കുരങ്ങൻ
കുരങ്ങനും കുരങ്ങനും കടി കൂടി
അതിൽ ഒരു കുരങ്ങന്റെ തല പോയി
എടുക്കെടാ കുരങ്ങാ പുളി വാറ്
കൊടുക്കെടാ കുരങ്ങാ പതിനാറു
കുരങ്ങനും കുരങ്ങനും കടി കൂടി
അതിൽ ഒരു കുരങ്ങന്റെ തല പോയി
എടുക്കെടാ കുരങ്ങാ പുളി വാറ്
കൊടുക്കെടാ കുരങ്ങാ പതിനാറു
അപ്പോം ചുട്ടു
അപ്പോം ചുട്ടു
അടയും ചുട്ടു
ഇലയും വാട്ടി
പൊതിയും കെട്ടി
അതിലെ പോയി, ഇതിലെ പോയി
അതിലെ പോയി, ഇതിലെ പോയി
അമ്മാത്തേക്ക് അത് കൊണ്ടും പോയി
രാരു തത്തമ്മേ
രാരു തത്തമ്മേ എന്നെ കോഴി കൊത്തല്ലേ,
കോഴി കൊത്തിയല്ലോ എന്റെ മാല പോട്ടുല്ലോ
മാല പൊട്ടിയാലോ എന്നെ അമ്മ തല്ലൂലോ
'അമ്മ തല്ലിയാലോ എന്നെ അച്ഛൻ കൊല്ലുല്ലോ
അച്ഛൻ കൊന്നാലോ എന്നെ വലിച്ചു ഏറിയിലോ
വലിച്ചു എറിഞ്ഞാലോ എന്നെ ചിതൽ അരിക്കലോ
ചിതൽ അരിച്ചാലോ എന്നെ കോഴി കൊത്തുലെ
No comments:
Post a Comment