Friday, September 28, 2018

കുഞ്ഞുണ്ണി കവിതകൾ|| Kunjunni Mashum Kuttiyolum|| Kunjunni Kavithakal Lyrics

ആ ഈ ഓ 

ആ ആ ആര്
ഈ ഈ ഈര്
ഉ ഉ ഉരു
ഓ ഓ ഓര്

ആരീരുരോര്
ആരീരുരോര്
ആരീരുരോര്

മിഠായി

ആയി ഠായി മിഠായി
തിന്നുമ്പോൾ എന്ത് ഇഷ്ടായി
തിന്നു കഴിഞ്ഞു കഷ്ടായി

കുന്നി കുരു 

ഇത്തിരി ഉള്ള ഒരു കുന്നി കുരുവിനു
കാണാൻ എത്ര നല്ല നിറം

കാൽ കറുപ്പും മുക്കാൽ ചോപ്പും
കാണാൻ എന്ത് രസം

പുലരി

കൊക്കോ കൊക്കോ കൊക്കരക്കോ
കോഴികൾ ഉണർന്ന് കൂവുന്നു

ക ക ക കകകാ
കാക്ക ഉണർന്നു കുറുകുന്നു

ചിൽ ചിൽ ചിൽചിൽചിൽ
കിളികൾ ഉണർന്നു ചിലക്കുന്നു

ചുക് ചുകേ മാനം ചുവക്കുന്നു
പൂക്കൾ വിരിഞ്ഞു വിളങ്ങുന്നു

അയ്യയ്യാ പുതു പുലരി വന്നേ
അയ്യയ്യാ പുതു പുലരി വന്നേ 

No comments:

Post a Comment